(www.panoornews.in)പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. 200 ഓളം നിട്രോസുൻ, ട്രമഡോള്‍ എന്നീ ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.



മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ, പാപ്പിനിശ്ശേരി ഭാഗങ്ങളിലെ സ്കൂൾ / കോളേജ് കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ മയക്കുമരുന്ന് ഗുളികകൾ വില്പന നടത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു..
നിരവധി യുവതീ - യുവാക്കളാണ് ഇയാളെ തേടി എത്തുന്നത്. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. ലഹരി ഗുളികകൾ ആദ്യം സൗജന്യമായി നൽകി പിന്നീട് കാരിയറായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പാപ്പിനിശ്ശേരി എക്സൈസിൻ്റെ നേതൃത്വത്തിൽ മാസങ്ങളോളം. നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ എംപി സർവജ്ഞൻ, കെ.രാജീവൻ, പ്രിവൻ്റീവ് ഓഫീസർമാരായ വി.പി ശ്രീകുമാർ, പി.പി രജിരാഗ്, എക്സൈസ് ഓഫീസർമാരായ കെ. സനീബ്, കെ.അമൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
# arrested# intoxicating pills# Kannur's #drugs
